ദേവസ്വം ഓര്‍ഡിനന്‍സ് നാഴികക്കല്ല്: മന്ത്രി
കണ്ണൂര്‍: ദേവസ്വം ഓര്‍ഡിനന്‍സ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമുണ്ടായ സുപ്രധാന സംഭവമാണെന്നും ദേവസ്വം മന്ത്രി ജി.സുധാകരന്‍.
ക്ഷേത്രങ്ങളിലെ കൊള്ള തടയുകയാണ് ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. ഹൈക്കോടതിയെ വിശ്വാസത്തിലെടുത്ത ശേഷമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഭരണഘടനയ്ക്ക് എതിരായി ഒന്നും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമത്തിന് കോടതി താങ്ങും തണലുമാകുമെന്നാണ് വിശ്വാസം.
ക്ഷേത്രങ്ങളിലെ ആഭ്യന്തരകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. എന്നാല്‍ അഴിമതി ബോധ്യപ്പെട്ടാല്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കും. ആദ്യപടിയായി ബോര്‍ഡിന്റെ അധികാരമുള്ള സ്പെഷ്യല്‍ കമ്മിഷണറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications