Get Updates
Get notified of breaking news, exclusive insights, and must-see stories!

രൂക്ഷമായ പദപ്രയോഗങ്ങള്‍ പിന്‍വലിക്കുന്നു: ജി.സുധാകരന്‍

തൃശൂര്‍: ഐഎഎസുകാരെ കുറിച്ച് താന്‍ നടത്തിയ രൂക്ഷമായ പദപ്രയോഗങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് ദേവസ്വം-സഹകരണ മന്ത്രി ജി.സുധാകരന്‍.

എന്റെ ചില പ്രതികരണങ്ങള്‍ രൂക്ഷമാണെന്ന് ചിലര്‍ പറയുന്നു. അത് ഞാന്‍ പിന്‍വലിക്കുന്നു. ഭരത്ഭൂഷണെ കുറിച്ച് പറഞ്ഞതും പിന്‍വലിക്കുന്നു- സുധാകരന്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ കാര്‍ഷിക വായ്പാ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐഎഎസുകാരെ കുറിച്ചല്ല ആ ബോര്‍ഡ് മറ്റു ചിലര്‍ക്ക് നല്‍കുന്നതിനെ കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു. ഗൗരിയമ്മയ്ക്കും സാറാ ജോസഫിനുമെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നുംഅദ്ദേഹം വ്യക്തമാക്കി.

പണ്ടൊക്കെ അഴിമതിക്കാരുടെ കൈ വെട്ടുമായിരുന്നു. അതിപ്പോള്‍ ചെയ്യാന്‍ പറ്റാത്തതു കൊണ്ട് ഞാന്‍ ചിലതൊക്കെ പറയുന്നുവെന്നു മാത്രം. ഭരത്ഭൂഷണ്‍ മാപ്പ് പറഞ്ഞ് വിവാദം അവസാനിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടതുപക്ഷക്കാരും അഴിമതി കാട്ടിയിട്ടുണ്ടെന്നും ഇടതുപക്ഷക്കാരന്‍ അഴിമതി കാട്ടിയാല്‍ ഇടതിലെ വലതാകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+