കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റി: ഫിബ്രവരി ഏഴിന് ചര്‍ച്ച

  • By Staff
Google Oneindia Malayalam News

ദുബായ്: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അന്തിമഘട്ട ചര്‍ച്ചയ്ക്കായി ദുബായ് ടെക്നോളജി ആന്റ് മീഡിയ ഫ്രീ സോണ്‍ (ടീകോം ) സംഘം ബുധനാഴ്ച കേരളത്തിലെത്തും. അന്ന് സര്‍ക്കാര്‍ പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തും.

ചീഫ് സെക്രട്ടറി ലിസി ജേക്കബാണ് ടീകോമിനെ ചര്‍ച്ചക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി ചര്‍ച്ചയുടെ തുടക്കത്തില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സര്‍ക്കാരിന് ഒന്‍പ്അത് ശതമാനം ഓഹരി മതിയെന്ന് സമ്മതിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ 26 ശതമാനം ഓഹരികളാണ് ആവശ്യ്സടുന്നത്. ഇക്കാര്യത്തില്‍ ഇരുകൂട്ടരും ധാരണയിലെത്തുറമന്നാണ് സൂചന.

സര്‍ക്കാരും ടീക്കോമുമായുള്ള കരാര്‍ സംബന്ധിച്ച ഭിന്നതകള്‍ അകറ്റാന്‍ ഗള്‍ഫ് മലയാളിയും വ്യവസായിയുമായ എം.എ.യൂസഫലി മുന്‍കൈയെടുത്തതോടെയാണ് വീണ്ടും ചര്‍ച്ചക്ക് വഴി തെളിഞ്ഞത്. യൂസഫലി സ്മാര്‍ട്ട് സിറ്റി കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, യുഎഇ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡയറക്ടറുമായ മുഹമ്മദ് അല്‍ ഖദ്ദാവി, ടീക്കോം ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ബിന്‍ ബയാസ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X