കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി
കട്നി: മധ്യപ്രദേശിലെ കാറ്റ്നി ജില്ലയിലെ ദൊരേശ്വര്‍ വില്ലേജില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷപ്പെടുത്തി.
ഏകദേശം പന്ത്രണ്ടുമണിക്കൂന്‍ നേരം ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ നടന്ന വന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് മൂന്നുവയസുകാരനായ അമിത്തിനെ രക്ഷപ്പെടുത്തിയത്.
ഞായറാഴ്ചയാണ് കൂട്ടുകാരുമൊത്ത് കളിയ്ക്കുന്നതിനിടയില്‍ അമിത് കിണറ്റില്‍ വീണത്. 19 അടി താഴ്ചയില്‍ കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചശേഷം കുട്ടിയുടെ സമീപത്തേയ്ക് തുരങ്കമുണ്ടാക്കിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
2006 ജൂലൈയില്‍ ഹരിയാനയിലെ കുരുക്ഷേത്രയ്ക്കടുത്ത് ഹല്‍ദാരി ഗ്രാമത്തിലും ഒരു കുട്ടി കുഴല്‍ക്കിണറില്‍ വീണിരുന്നു. കരസേനയുടെ കോര്‍ ഓഫ് എന്‍ജിനീയേഴ്സ് ആയിരുന്നു അന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications