കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി വായ്പയെ എതിര്‍ക്കുന്നവര്‍ വരട്ടുതത്വവാദികള്‍: പിണറായി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത വരട്ടുതത്വവാദികളാണ് എഡിബി വായ്പയെ എതിര്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

സിപിഎമ്മിന്റെ 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാന പ്രകാരമാണ് എഡിബിയില്‍ നിന്ന് വായ്പ വാങ്ങാന്‍ തീരുമാനിച്ചത്. കരാറില്‍ ഉണ്ടായിരുന്ന ജനദ്രോഹകരമായ വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് വായ്പവാങ്ങുന്നത്. വായ്പ വാങ്ങാതിരുന്നാല്‍ സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ മുരടിയ്ക്കും-അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇ.എം.എസ്. രാഷ്ട്രീയ രംഗത്ത് നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം വിഷയങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് സാംസ്കാരിക നായകന്മാര്‍ കാര്യങ്ങള്‍ വ്യക്തമായി പഠിയ്ക്കണം. സിപിഎമ്മിനും എല്‍ഡിഎഫിനുമുള്ള ജനപിന്തുണ നഷ്ടപ്പെടുത്തണമെന്നാഗ്രഹിയ്ക്കുന്നവരാണ് വായ്പയെ എതിര്‍ക്കുന്നത് - അദ്ദേഹം കുറ്റപ്പെടുത്തി.

കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഇഎംഎസ്സിനെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വകലാശാലയിലെ ഇഎംഎസ് ചെയര്‍ ഫോര്‍ മാക്സിയന്‍ സ്റഡീസാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X