ഡിവൈഎഫ്ഐ ഉപരോധം: തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു
പാലക്കാട്: സേലം റെയില്‍വേ ഡിവിഷന്‍ രൂപീകരിയ്ക്കുന്നതിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഒലവക്കോട്ട് തീവണ്ടി ഉപരോധിച്ചു.
ഇതിനെത്തുടര്‍ന്ന് പാലക്കാട് വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ആറുമണിക്ക് ആരംഭിച്ച ഉപരോധം പതിനൊന്നരയോടെയാണ് അവസാനിച്ചത്.
നൂറോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തീവണ്ടികള്‍ക്ക് മുന്നില്‍ കുത്തിയിരുന്നാണ് സമരം നടത്തിയത്. കേരള എക്സ്പ്രസ്, കോയമ്പത്തൂര്‍ പാസഞ്ചര്‍, അമൃത എക്സ്പ്രസ് എന്നീ തീവണ്ടികള്‍ സമരക്കാര്‍ മൂന്നുമണിക്കൂറോളം തടഞ്ഞിട്ടു.
സമരം അവസാനിച്ചതിനെത്തുടര്‍ന്ന് ഗതാഗതം പുന:സ്ഥാപിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications