ഗുരുദേവ പ്രതിമയുടെ ചില്ലുകൂട് തകര്‍ത്തു
പറവൂര്‍: ചിറ്റാട്ടുകര പഞ്ചായത്തിലെ ആലന്തുരുത്തുള്ള ശ്രീനാരായണ ഗുരുപ്രതിമയുടെ ചില്ലുകൂട് അജ്ഞാതര്‍ കല്ലെറിഞ്ഞു തകര്‍ത്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാരായണീയ അന്ത്യകര്‍മസേവാ സംഗമാണ് ഈ ഗുരുദേവന്റെ ഈ പ്രതിമ സ്ഥാപിച്ചത്.
ഇതിനെത്തുടര്‍ന്ന് സേവാ സംഘം സെക്രട്ടറി അശോകന്‍ നല്‍കിയ പരാതി പ്രകാരം വടക്കേക്കര പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
മന്ത്രി എസ്. ശര്‍മയും പഞ്ചായത്ത് പ്രിസിഡന്റ് ടി.എസ് രാജനും സ്ഥലം സന്ദര്‍ശിച്ചു. പ്രതിമയ്ക്ക് കേടുപാടുകള്‍ പറ്റിയിട്ടില്ലെന്നും ചില്ലുകവചം മാത്രമേ തകര്‍ന്നിട്ടുള്ളുവെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications