മാറാട് കേസ് : ഔദ്യോഗിക അറിയിപ്പിന് ശേഷം നടപടിയെന്ന് മന്ത്രി
കോഴിക്കോട്: മാറാട് കേസന്വേഷണത്തില്‍ നിന്ന് സിബിഐ പിന്മാറിയതു സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേസ് സിബിഐ ഏറ്റെടുക്കില്ലെന്ന് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ഇതുസംബന്ധിച്ച് ഇതേവരെ ഔദ്യോഗിക അറിയിപ്പൊന്നും സര്‍ക്കാറിന് ലഭിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പ് കിട്ടിയാലുടന്‍ തുടര്‍ നടപടി സ്വീകരിയ്ക്കും- മന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മാറാട് കേസുകളില്‍ വിചാരണനേരിട്ട് ജയിലില്‍ കഴിയുന്നവരില്‍ നിന്നും മന്ത്രി നിവേദനം സ്വീകരിച്ചു. രണ്ടാം ശനിയാഴ്ച ദിവസങ്ങളില്‍ക്കൂടി ഇവര്‍ക്ക് ബന്ധുക്കളെ കാണാന്‍ അനുവദം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മാറാട് കേസ് സംബന്ധിച്ച് പിടിഎ റഹിം എംഎല്‍എയ്ക്ക് കത്തയച്ചുവെന്ന് പറയപ്പെടുന്ന പ്രതി റഫീഖുമായി മന്ത്രി സംസാരിച്ചു.
തടവുകാര്‍ക്കായി ജില്ലാ ജയിലില്‍ ആശുപത്രി സ്ഥാപിയ്ക്കുമെന്നും ജയിലിലെ ശുദ്ധജലപ്രശ്നം പരിഹരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications