വെള്ളാപ്പള്ളിക്കെതിരെ എന്‍എസ്എസ് പരാതി നല്‍കി
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എന്‍എസ്എസ് പരാതി നല്‍കി.
ദേവസ്വം അഴിമതി അന്വേഷിക്കുന്ന ജസ്റിസ് പരിപൂര്‍ണന്‍ കമ്മിറ്റിയ്ക്ക് മുമ്പാകെയാണ് എന്‍എസ്എസ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
നടേശന്‍ വ്യാജ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിയതായാണ് പരാതിയിലെ ആരോപണം. മാളികപ്പുറം മേല്‍ശാന്തിയ്ക്ക് ദക്ഷിണയായി ലഭിച്ച 45 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന്‍ വ്യാജ അക്കൗണ്ടിലൂടെ സ്വന്തമാക്കിയെന്നാണ് പരാതി.
മേല്‍ശാന്തിയുടെ അച്ഛന്‍ കൊല്ലം ശ്രീധരന്‍ പോറ്റി എന്‍എസ്എസിന് സമര്‍പ്പിച്ച പരാതിയാണ് തിങ്കളാഴ്ച കമ്മിഷന് കൈമാറിയിരിക്കുന്നത്.
ദേവസ്വം അഴിമതി അന്വേഷിയ്ക്കാന്‍ നിയോഗിച്ച കമ്മിഷന്റെ ആദ്യ തെളിവെടുപ്പാണ് തിങ്കളാഴ്ച നടന്നത്. അടുത്ത തെളിവെടുപ്പ് 27ന് നടക്കും.
സുപ്രിം കോടതി മുന്‍ ജഡ്ജി കെ.എസ് പരിപൂര്‍ണന്‍, ഹൈക്കോടതി മുന്‍ ജഡ്ജി ബി.എം തുളസീദാസ്, സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര്‍ കാര്‍ത്തികേയന്‍ എന്നിവരുള്‍പ്പെടുന്നതാണ് കമ്മിഷന്‍.












Click it and Unblock the Notifications