Get Updates
Get notified of breaking news, exclusive insights, and must-see stories!

മലിനീകരണ നിയന്ത്രണ ബോര്‍ഡിലേക്കുള്ള നിയമനനീക്കം വി.എസ് തടഞ്ഞു

തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അഞ്ച് വ്യത്യസ്ത തസ്തികകളിലേക്ക് നൂറിലേറെ പേരെ നിയമിക്കാനുള്ള നീക്കം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തടഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ പിഎസ്സി വഴി മാത്രമേ പാടുള്ളൂവെന്ന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിനെതിരാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി നിയമനം തടഞ്ഞത്.

കഴിഞ്ഞ നവംബറിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചത്. ആയിരക്കണക്കിന് അപേക്ഷകള്‍ ബോര്‍ഡിന് ലഭിച്ചിരുന്നു. എഴുത്തുപരീക്ഷ നടത്താന്‍ പുറത്തു നിന്നുള്ള ഒരു ഏജന്‍സിയെ ഏല്പിക്കാനായിരുന്നു നീക്കം.

ഇത് ക്രമക്കേടുകള്‍ക്ക് വഴിതെളിച്ചേക്കുമെന്ന പരാതികളെ തുടര്‍ന്ന് നിയമനനീക്കത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമനങ്ങള്‍ പിഎസ്സി വഴി മാത്രമേ നടത്താവൂവെന്ന വി.എസിന്റെ നിലപാടിനോട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുള്ള ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയും യോജിക്കുകയായിരുന്നു.

ബോര്‍ഡിലെ ഒഴിവുകളിലേക്കുള്ള നിയമനം പിഎസ്സിക്ക് വിടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത് ഇതുസംബന്ധിച്ച അന്തിമതീരുമാനം കൈകൊള്ളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+