ശുദ്ധജല ദുരുപയോഗം തടയാന്‍ നിയമനിര്‍മ്മാണം നടത്തും: മന്ത്രി
തിരുവനന്തപുരം: ശുദ്ധജലം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍.
ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവരെ ശിക്ഷിയ്ക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാവും നിയമനിര്‍മ്മാണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ജല അതോറിറ്റിയുടെ റവന്യൂ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു ടാപ്പുകള്‍ നിര്‍ത്തലാക്കില്ലെന്നും ജനങ്ങളും സ്ഥാപനങ്ങളും ജലഅതോറിറ്റിയ്ക്ക് നല്‍കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാന്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications