കേരളത്തിലേക്കുള്ള ബസ്സുകള്‍ റദ്ദാക്കി
ബാംഗ്ലൂര്‍: കാവേരി ട്രിബ്യൂണലിന്റെ വിധിയെ തുടര്‍ന്ന് അക്രമമുണ്ടാവുമെന്ന ആശങ്കയെ തുടര്‍ന്ന് തിങ്കളാഴ്ച ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവച്ചു.
ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള കേരള, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസുകളും നൂറോളം സ്വകാര്യ ബസുകളുമാണ് റദ്ദാക്കിയത്. മാണ്ഡ്യ, മധൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ റോഡ് ഗതാഗതം തടഞ്ഞതിനെ തുടര്‍ന്നാണ് ബസുകളുടെ ഓട്ടം വേണ്ടെന്നുവച്ചത്.
ബാംഗ്ലൂരില്‍ നിന്നമള്ള സ്വകാര്യ ബസുകളൊന്നും സര്‍വീസ് നടത്തിയില്ല. അക്രമസാധ്യത മുന്നില്‍ കണ്ട് യാത്രക്കാരില്‍ നല്ലൊരു വിഭാഗം ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു.












Click it and Unblock the Notifications