കാവേരി: കര്‍ണാടകത്തില്‍ വ്യാഴാഴ്ച ബന്ദ്
ബാംഗ്ലൂര്‍: സംസ്ഥാനങ്ങള്‍ വെള്ളം പങ്കുവയ്ക്കുന്നതു സംബന്ധിച്ച കാവേരി ട്രിബ്യൂണലിന്റെ വിധിയില്‍ പ്രതിഷേധിച്ച് ഫിബ്രവരി എട്ടിന് കര്‍ണാടകത്തില്‍ ബന്ദ് നടത്താന്‍ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്തു.
വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്. നാനൂറോളം കന്നഡ സംഘടനകള്‍ ഉള്‍പ്പെടുന്ന കന്നഡ ഗടി ഹോരാട്ട സമിതിയാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
മൈസൂര്‍, മാണ്ഡ്യ, ഹാസന്‍, ചാമരാജ് നഗര്‍ തുടങ്ങിയ ജില്ലകളില്‍ ചൊവ്വാഴ്ച ബന്ദിന് ചില സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications