സഞ്ജയ്ദത്ത് കോടതിയില്‍ ഹാജരായി
മുംബൈ: മുബൈ സ്ഫോടന പരമ്പരക്കേസില്‍ പ്രതിയായ ബോളിവുഡ് താരം സഞ്ജയ്ദത്ത് ചൊവ്വാഴ്ച മുംബൈയിലെ ടാഡാ കോടതിയില്‍ ഹാജരായി.
ജാമ്യകാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം കോടതിയില്‍ ഹാജരായത്. നല്ല നടപ്പ് നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി തന്റെ ശിക്ഷയില്‍ ഇളവുവരുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിയ്ക്കും.
ഇതിനിടെ കേസിലെ മറ്റ് 69 പ്രതികളുടെ ബന്ധുക്കള്‍ കോടതിയിലെത്തി സഞ്ജയ്ദത്തിന് നല്‍കുന്ന പ്രത്യേകപരിഗണനയ്ക്കെതിരെ മുദ്രാവാക്യം വിളിയ്ക്കുകയും ഉപരോധം നടത്തുകയും ചെയ്തു. ഇത് സംഘര്‍ഷത്തിനിടയാക്കി. തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ദത്തിന് നല്‍കുന്ന അതേ പരിഗണന നല്‍കണമെന്നാണ് അവരുടെ ആവശ്യം.
ആയുധം കൈവശം വെച്ചുവെന്ന കുറ്റത്തിനാണ് ദത്തിനെ കോടതി ഇപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത്. പിന്നീട് മൂന്നുതവണ ജാമ്യ കാലാവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു.
അവാനത്തെ ജാമ്യാപേക്ഷയ്ക്കൊപ്പമാണ് നല്ല നടപ്പു നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി തന്റെ ശിക്ഷ ഇളവുചെയ്യണമെന്ന് ദത്ത് ആവശ്യപ്പെട്ടത്. ഇതിനായി മുംബൈയിലെ പല പ്രമുഖ വ്യക്തികളും ദത്തിന്റെ സ്വഭാവവും പെരുമാറ്റരീതികളും നല്ലതാണെന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും ദത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications