കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തുകള്‍ക്ക് സുഗന്ധമേകുന്ന സ്റാമ്പുകള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കത്തുകള്‍ക്ക് സുഗന്ധമേകാന്‍ ഇനി സുഗന്ധം പൂശിയ സ്റാമ്പുകളും. ഫ്രാഗ്രന്‍സ് ഓഫ് റോസസ് എന്ന പേരില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് ആദ്യമായി സുഗന്ധം പൂശിയ സ്റാമ്പുകള്‍ പുറത്തിറക്കുന്നു.

ഫെബ്രുവരി ഏഴിന് മുംബൈയിലാണ് സ്റാമ്പിന്റെ പ്രകാശനം നടക്കുക. ബുധനാഴ്ചയോടെ രാജ്യത്തെ നാല് സ്റാമ്പ് ശേഖര ബ്യൂറോകളിലും എല്ലാ ഹെഡ് പോസ്റോഫീസുകളിലും 25 പ്രധാന സബ്- പോസ്റോഫീസുകളിലും സുഗന്ധം പൂശിയ സ്റാമ്പുകള്‍ ലഭ്യമാകും.

സ്റാമ്പിന്റെ പുറം ഭാഗത്താണ് സുഗന്ധം പൂശിയിരിക്കുന്നത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ദയാനിധി മാരനാണ് സ്റാമ്പിന്റെ പ്രകാശനം നിര്‍വ്വഹിയ്ക്കുക. ഹിന്ദി ചലച്ചിത്ര താരം പ്രീതി സിന്റ ചടങ്ങില്‍ പങ്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X