എഡിബി: അന്തിമതീരുമാനം മാര്‍ച്ച് എട്ടിന്
ആലുവ: അഞ്ച് കോര്‍പ്പറേഷനുകളില്‍ സുസ്ഥിര നഗരവികസന പദ്ധതി നടപ്പാക്കുന്നതിനായി എഡിബിയുമായി ഒപ്പുവെച്ച വായ്പാ കരാറില്‍ നിന്നും പിന്മാറാന്‍ ഇനിയും സമയമുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി.
കരാറിന്റെ എല്ലാ ഘട്ടങ്ങളും പരിശോധിച്ചശേഷമാണ് തദ്ദേശ സ്വയംഭരണ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. മന്ത്രിയെന്ന നിലയില്‍ അതിന്റെ പൂര്‍ണഉത്തരവാദിത്തം എനിയ്ക്കാണ്.
വായ്പ സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചതിന്റെ ഉത്തരവാദിത്തവും എനിയ്ക്കുതന്നെയാണ്, സെക്രട്ടറിയ്ക്കല്ല-മന്ത്രി വ്യക്തമാക്കി.
കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം മാര്‍ച്ച് എട്ടിന് കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. എഡിബി വായ്പാ കരാറിലുള്ളതിനേക്കാള്‍ കര്‍ശനവ്യവസ്ഥകളാണ് കേന്ദ്ര നവീകരണ പദ്ധതി പ്രകാരമുള്ള വായ്പയ്ക്ക് മുന്നോട്ടുവെച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.












Click it and Unblock the Notifications