മാറാട്ട് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി
ബേപ്പൂര്‍: മാറാട്ടുനിന്നും ഉഗ്ര സ്ഫോടന ശേഷിയുള്ള അഞ്ച് സ്റീല്‍ ബോംബുകള്‍ കണ്ടെത്തി.
പൊലീസ് സ്റേഷന് പടിഞ്ഞാറ് ഭാഗത്ത് ചെമ്പയില്‍ സുധാകരന്‍ എന്നയാളുടെ വയലില്‍ കുഴിച്ചിട്ട നിലയിലാണ് തിങ്കളാഴ്ച വൈകുന്നേരം ബോംബുകള്‍ കണ്ടുകിട്ടിയത്.
വയലില്‍ കുഴിയെടുക്കുമ്പോള്‍ പ്ലാസ്റിക് കവറില്‍ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. ഇവയില്‍ ഒന്ന് കുത്തിത്തുറന്നപ്പോഴാണ് വെടിമരുന്ന് കണ്ട് ബോംബാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസില്‍ വിവരമറിയിയ്ക്കുകയായിരുന്നു.
മാറാട് പൊലീസ് കസ്റഡിയിലെടുത്ത ബോംബ് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, അസിസ്റന്റ് കമ്മിഷണര്‍മാരയാ കെ. ജയേന്ദ്രന്‍, കെ. ബാലകൃഷ്ണന്‍, വി.പി രാധാകൃഷ്ണന്‍,ബോംബ് സ്ക്വാഡ് സിഐ പി.എ ബാബു, ചെറുവണ്ണൂര്‍ സിഐ കെ.വി പ്രഭാകരന്‍ എന്നിവര്‍ പരിശോധിച്ചു.
രണ്ടുവര്‍ഷമെങ്കിലും പഴക്കമുള്ളവയാണ് ബോബുകളെന്നാണ് ബോംബ് സ്ക്വാഡിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസും ബോംബ് സ്ക്വാഡും ചൊവ്വാഴ്ച മാറാട്ട് പരിശോധന നടത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു. പൊലീസിന്റെ ആറു പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും പരിശോധന.












Click it and Unblock the Notifications