ഫഹദിന്റെ റിമാന്റ് ഫിബ്രവരി 20 വരെ നീട്ടി
കുന്ദമംഗലം: തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്ന പാക് പൗരന്‍ ഫഹദിന്റെ റിമാന്റ് കാലാവധി ഫിബ്രവരി 20 വരെ നീട്ടി.
ഫഹദിന്റെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കുന്ദമംഗലം കോടതി റിമാന്റ് വീണ്ടും നീട്ടിയത്. സുരക്ഷാകാരണങ്ങളാല്‍ ഫഹദിനെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കര്‍ണാടക പൊലീസ് കോടതിയെ അറിയിച്ചു.
കോടതിയിലെത്തിയ വ്യാജ പാസ്പോര്‍ട്ട് കേസിലെ പ്രതിയായ ഫഹദിന്റെ ബന്ധു ഫാത്തിമ ബീഗം വരാന്തയില്‍ കുഴഞ്ഞുവീണു. പിന്നീട് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.












Click it and Unblock the Notifications