പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഹെഡ്മാസ്റര്‍ അറസ്റില്‍
കണ്ണൂര്‍: പതിനൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ കുട്ടിയുടെ വീട്ടില്‍ വച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്ററെ പൊലീസ് അറസ്റ് ചെയ്തു.
നോര്‍ത്ത് പൊയ്ലൂര്‍ എല്‍.പി സ്കൂള്‍ ഹെഡ്മാസ്റര്‍ കെ.സി.ഭാസ്കരനാണ് തിങ്കളാഴ്ച രാത്രി പാനൂരിലെ ഏലങ്കോട് ബസാറില്‍ വച്ച് അറസ്റിലായത്. ഒരു അഞ്ചാം ാസ് വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്.
സ്കോളര്‍ഷിപ്പ് പരീക്ഷക്ക് പരിശീലനം നല്‍കുന്നതിനായി ഭാസ്കരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോവാറുണ്ടായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം കുട്ടിയുടെ അമ്മ വീട്ടില്‍ നിന്ന് പുറത്തു പോയ സമയത്ത് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
അതേ സമയം ആരോപണം ഭാസ്കരന്‍ നിഷേധിച്ചു. മറ്റൊരു അധ്യാപകന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് താന്‍ പെണ്‍കുട്ടിക്ക് പരിശീലനം നല്‍കാനായി കുട്ടിയുടെ വീട്ടില്‍ പോയതെന്നും ഭാസ്കരന്‍ പറഞ്ഞു. പ്രതിയെ തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും.












Click it and Unblock the Notifications