പൂമൂടല്‍ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: കാടാമ്പുഴ ക്ഷേത്രത്തില്‍ താന്‍ പൂമുടല്‍ വഴിപാട് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ തനിക്ക് ശത്രുക്കളേയില്ല. ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
ഇതേ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനിച്ചത്. വിവാദത്തിന്റെ എല്ലാ വശങ്ങളും അന്വേഷണത്തിന് വിധേയമാക്കും. കാടാമ്പുഴ ക്ഷേത്രത്തില്‍ വഴിപാട് നടത്തുന്നതിന് പ്രത്യേക പരിഗണന ലഭിക്കുന്ന വിഐപികളുടെ ലിസ്റിനെ കുറിച്ചും അന്വേഷണം നടത്തും.
ഇത്തരം ആരോപണങ്ങള്‍ ഇനിയും ഉയര്‍ന്നുകൊണ്ടിരിക്കും. അതൊന്നും താന്‍ കാര്യമാക്കുന്നില്ല. അതുകൊണ്ടു തന്നെ മാനനഷ്ട കേസ് നല്‍കാനൊന്നും മുതിരുന്നില്ല. കാടാമ്പുഴയില്‍ പൂമുടല്‍ വഴിപാട് നടത്തിയത് ആരാണെന്ന് നടത്തിയ ആള്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കാള പെറ്റെന്ന് കേട്ടയുടന്‍ കയറെടുക്കുകയാണ് ചിലര്‍ ചെയ്തതെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications