മകളെ കൊന്നതിനു ശേഷം യുവാവ് തൂങ്ങിമരിച്ചു
കാസര്‍കോട്: ബന്ദടുക്കയില്‍ അഞ്ച് വയസുകാരിയായ മകളെ കൊന്നതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് കൃഷ്ണനെയും (30) മകള്‍ നിമിഷയെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
മദ്യപാന ശീലമുണ്ടായിരുന്ന കൃഷ്ണനും ഭാര്യയും തമ്മില്‍ അതേ ചൊല്ലി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വഴക്കിനെ തുടര്‍ന്ന് തിങ്കളാഴ്ച ബന്ദടുക്ക പൊലീസില്‍ കൃഷ്ണനെതിരെ പരാതി നല്‍കിയതിനു ശേഷം ഭാര്യ രണ്ട് കുട്ടികളുമായി തന്റെ വീട്ടിലേക്ക് പോയി. ഇതറിഞ്ഞ് കൃഷ്ണന്‍ ഭാര്യാവീട്ടിലെത്തി മൂത്ത മകള്‍ നിമിഷയെ ബലം പ്രയോഗിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.












Click it and Unblock the Notifications