മാറാട്ട് പൊലീസ് റെയ്ഡ് തുടങ്ങി
കോഴിക്കോട്: ബോംബുകള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് മാറാട് കടല്‍ത്തീരത്ത് പൊലീസ് പരിശോധനയാരംഭിച്ചു.
സൗത്ത് അസിസ്റന്റ് കമ്മിഷണര്‍ ജയേന്ദ്രന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 8.30നാണ് പരിശോധന തുടങ്ങിയത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ആറ് സംഘങ്ങളായാണ് പരിശോധന നടക്കുന്നത്. ബോംബ് സ്ക്വാഡും സ്ഫോടക വസ്തുക്കള്‍ കണെത്താനുള്ള ആധുനിക സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെയാണ് പരിശോധന നടത്തുന്നത്. പുറമ്പോക്കുകളിലും ആളൊഴിഞ്ഞ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.












Click it and Unblock the Notifications