Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ പരാമര്‍ശം: പത്മപ്രിയ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റുകളെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയതില്‍ ചലച്ചിത്ര താരം പത്മപ്രിയ മാപ്പുപറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ ഖേദപ്രകടനം നടത്തിയത്.

ആരെയും വേദനിപ്പിക്കാനുദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുപറയുകയാണെന്നുമാണ് പത്മപ്രിയ പറഞ്ഞത്.

തന്റെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ഡബ്ബിംഗിലെ പോരായ്മ പ്രയാസമുണ്ടാക്കുമെന്നും ക്യാമറയ്ക്കുമുന്നില്‍ താന്‍ നടത്തിയ പ്രകടനം ചിലരുടെ ശബ്ദത്തില്‍ വരുമ്പോള്‍ നഷ്ടമാകുന്നുവെന്നുമായിരുന്നു പത്മപ്രിയയുടെ പരാമര്‍ശം.

ഇതിനെത്തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ച് പൊതു വേദിയില്‍മാപ്പുപറഞ്ഞാല്‍ മാത്രമേ ഇനി പത്മപ്രിയ്ക്ക് ശബ്ദം നല്‍കുകയുള്ളുവെന്നും അല്ലെങ്കില്‍ അവരെ ബഹിഷ്കരിയ്ക്കുമെന്നും മാക്ട യൂണിയന്‍ ഫോര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ് പ്രഖ്യാപിച്ചിരുന്നു.

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പത്മപ്രിയക്ക് വേണ്ടി ശബ്ദം നല്‍കില്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റുകള്‍ അറിയിച്ചത്. ഇതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച താരം വാര്‍ത്താസമ്മേളനം നടത്തി മാപ്പു പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+