Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂമൂടലിന് കോടിയേരിയുടെ ഭാര്യ ക്ഷേത്രത്തില്‍ വന്നിരുന്നു

മലപ്പുറം: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയും മറ്റ് ബന്ധുക്കളും കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ പൂമുടല്‍ വഴിപാട് നടത്താന്‍ വന്നിരുന്നതായി കാടാമ്പുഴ ദേവസ്വം ബോര്‍ഡ് ട്രസ്റി മെമ്പര്‍ വിജയകുമാര്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ക്ഷേത്രത്തില്‍ വന്നിരുന്നുവെന്നും താനാണ് അവര്‍ക്ക് പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തതെന്നും വിജയകുമാര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ചൊവ്വാഴ്ച വിജയകുമാര്‍ പറഞ്ഞു.

ഏപ്രില്‍ മാസം അവസാനമാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ക്ഷേത്രത്തില്‍ വന്നത്. തന്റെ ഓഫീസിലേക്കാണ് അവരും ബന്ധുക്കളും കൂടി ആദ്യം വന്നത്. തനിക്ക് പരിചയമുള്ള ഒരു സുഹൃത്താണ് ഇത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി തന്നത്.

ഇവര്‍ പൂമൂടല്‍ ചടങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് നടത്തിക്കൊടുക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൂമുടലിനുള്ള തീയതി നിശ്ചയിച്ച് തന്റെ സുഹൃത്തിനെ അറിയിക്കുകയും ചെയ്തു.

പൂമുടലിന്റെ പ്രസാദം വാങ്ങാനായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വന്നിരുന്നില്ല. കോടിയേരിയുടെ പേഴ്സണല്‍ സ്റാഫില്‍ പെട്ടവരും ബന്ധുക്കളും ചേര്‍ന്നാണ് പ്രസാദം വാങ്ങിയത്. ആ സമയം താന്‍ ക്ഷേത്രത്തിലുണ്ടായിരുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഉദ്യോഗസ്ഥരോട് എല്ലാ കാര്യങ്ങളും തുറന്ന് പറയുമെന്നും വിജയകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+