Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേയുടെ യോഗത്തില്‍ നിന്നും എംപിമാര്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ നിന്ന് സംസ്ഥാനത്തെ എം.പിമാര്‍ ഇറങ്ങിപ്പോയി.

പാലക്കാട് ഡിവിഷന്‍ വിഭജിയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12മണിയോടെ തുടങ്ങിയ യോഗം അവസാനിയ്ക്കാറായപ്പോഴാണ് സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരും ചേര്‍ന്ന് ഇറങ്ങിപ്പോക്ക് നടത്തിയത്.

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിയ്ക്കുന്നത് അശാസ്ത്രീയമാണെന്ന് പി.കരുണാകരന്‍ എംപി പറഞ്ഞു.

ഭാഷയെ അടിസ്ഥാനപ്പെടുത്തി ഇതേവരെ ഒരു ഡിവിഷനും രൂപീകരിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് അത്തരത്തിലുള്ള വിഭജനമാണ്. പാലക്കാട് ഡിവിഷന് കീഴില്‍ വെറും 1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈനുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ 800 കിലോമീറ്റര്‍ പരിധിയില്‍ സേലം ഡിവിഷനിലേയ്ക്ക് പോകുന്നു. ഇത് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കുന്നതിക്കുന്ന തരത്തിലുള്ള നീക്കമാണ്-എംപിമാര്‍ ആരോപിച്ചു.

ഫിബ്രവരി ഒന്‍പതിന് പ്രധാനമന്ത്രിയെയും റയില്‍മന്ത്രിയെയും കണ്ട് സേലം ഡിവിഷന്‍ രൂപീകരിയ്ക്കുന്നതില്‍ പ്രതിഷേധം അറിയിക്കുമെന്ന് എം.പിമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+