ശാശ്വതീകാനന്ദ: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് മൂന്നംഗ ക്രൈെംബ്രാഞ്ച് സംഘം രൂപീകരിക്കാന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് ക്രൈെംബ്രാഞ്ച് അന്വേഷണം നടത്തുന്നതിന് ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കും. തൃശൂര്‍ ക്രൈെംബ്രാഞ്ച് എസ്പി എം.ബി.ദിനേശിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ശിശുപാലന്‍, ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരെക്കൊണ്ട് അന്വേഷണം നടത്തിക്കാനാണ് ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
2002 ജൂലൈ ഒന്നിന് ആലുവ അദ്വൈതാശ്രമത്തിലെ പുഴക്കടവിലാണ് ശാശ്വതീകാനന്ദ മുങ്ങിമരിച്ചത്. നന്നായി നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ സ്വാമിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്.


Click it and Unblock the Notifications