Get Updates
Get notified of breaking news, exclusive insights, and must-see stories!

അവശ്യസാധനങ്ങളുടെ വില അഞ്ചു ശതമാനം കുറയ്ക്കും

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വിലയില്‍ അഞ്ചു ശതമാനം കുറവ് വരുത്താമെന്ന് വ്യാപാരികള്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

വിലക്കയറ്റം സംബന്ധിച്ച് വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഹോട്ടല്‍ ഭക്ഷണങ്ങളുടെ വിലയിലും അഞ്ച് ശതമാനം കുറവുണ്ടാകും. വിലക്കുറവ് ബുധനാഴ്ച മുതല്‍ നിലവില്‍ വരും.

വിലക്കയറ്റം തടയുന്നതിനായി പഞ്ചായത്തുകളില്‍ ആഴ്ചച്ചന്തകള്‍ തുടങ്ങുമെന്നും ഇടുക്കി, പാലക്കാട് ജില്ലകളില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കാന്‍ നടപടി സ്വീകിരിക്കുമെന്നും വി.എസ് അറിയിച്ചു.

രണ്ടുമാസത്തേയ്ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ വില കുറയ്ക്കുന്നത്. വില നിലവാരം പരിശോധിയ്ക്കുന്നതിനായി ജില്ലാ തലത്തില്‍ മോണിറ്ററിംഗ് കമ്മറ്റികള്‍ സ്ഥാപിയ്ക്കും.

ചൊവ്വാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും വ്യാപാരികളും യോഗം ചേര്‍ന്നത്. സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരനും യോഗത്തില്‍ പങ്കെടുത്തു.

വിലക്കയറ്റത്തിനെതിരെ വ്യാപാരസ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നതിനിടെയാണ് ചര്‍ച്ച നടന്നത്. അനാവശ്യമായ റെയ്ഡ് നടത്തി വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ലെന്ന് ചര്‍ച്ചയില്‍ വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയതായി അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+