Get Updates
Get notified of breaking news, exclusive insights, and must-see stories!

12ന് യുഡിഎഫിന്റെ വഴിതടയല്‍ സമരം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഫിബ്രവരി 12ന് വഴിതടയല്‍ സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.

നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് വഴിതടയല്‍ നടത്തുക. രാവിലെ 11 മുതല്‍ ഒന്നു വരെയാണ് വഴിതടയല്‍. സമരപരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എല്ലാ നിയോജകമണ്ഡലങ്ങളിലും ലെയ്സണ്‍ കമ്മിറ്റി യോഗങ്ങള്‍ ചേരും.

വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും തങ്കച്ചന്‍ പറഞ്ഞു.

ചൊവ്വാഴ്ച ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് വഴിതടയല്‍ സമരം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചത്. യുഡിഎഫിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ജെഎസ്എസിലെ അഡ്വ.എ.എന്‍.രാജന്‍ ബാബുവിനെ തിരഞ്ഞെടുത്തു. ഓരോ വര്‍ഷവും പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം ഓരോ ഘടകകക്ഷിക്കാവും.

മാര്‍ച്ച് മൂന്നിന് വയനാട്ടില്‍ കര്‍ഷകസംഗമം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ കുറിച്ച് പഠിക്കാന്‍ ജി.കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ സമിതി സംഘടിപ്പിച്ചതായും തങ്കച്ചന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+