കര്‍ണ്ണാടക ബന്ദ് തിങ്കളാഴ്ചയിലേയ്ക്ക് മാറ്റി
ബാംഗ്ലൂര്‍: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാടിന് അനുകൂലമായ വിധിവന്നതില്‍ പ്രതിഷേധിച്ച് കര്‍ണ്ണാടകയില്‍ വ്യാഴാഴ്ച നടത്താനിരുന്ന ബന്ദ് പന്ത്രണ്ടാം തീയതി തിങ്കളാഴ്ചയിലേക്ക് മാറ്റിവച്ചു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണിതെന്ന് കന്നഡ ചളുവാളി വട്ടാള്‍പക്ഷം നേതാവ് വട്ടാള്‍ നാഗരാജ് എംഎല്‍എ പറഞ്ഞു.
നാനൂറോളം കന്നഡ സംഘടനകള്‍ ഉള്‍പ്പെട്ട അഖിലകര്‍ണാടക ഘടിഹോരാട്ട സമിതിയാണ് ബന്ദിനാഹ്വാനം നല്‍കിയിരിക്കുന്നത്.
ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ ബാംഗ്ലൂരില്‍ എയ്റോ ഷോ നടക്കുന്നതുകൊണ്ടുകൂടിയാണ് ബന്ദ് മാറ്റിവെച്ചത്. സംസ്ഥാനത്തെത്തുന്ന വിദേശ പ്രതിനിധികള്‍ക്കുഴമറ്റും പ്രയാസമുണ്ടാകുമെന്നതിനാല്‍ ബന്ദ് മാറ്റിവെയ്ക്കണമെന്ന് ആഭ്യന്തരമന്ത്രി എം.പി പ്രകാശ് അഭ്യാര്‍ത്ഥിച്ചിരുന്നു.
നദീജലത്തര്‍ക്കത്തില്‍ കര്‍ണ്ണാടകയുടെ അടുത്ത നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി കുമാര സ്വാമി സര്‍വകക്ഷിയോഗം ബുധനാഴ്ചത്തേയ്ക്കുമാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications