Get Updates
Get notified of breaking news, exclusive insights, and must-see stories!

ചവറ സ്റേഷനിലെ എഎസ്ഐ ലോറിയിടിച്ച് മരിച്ചു

കൊല്ലം: ചവറ പൊലീസ് സ്റേഷനിലെ എഎസ്ഐ ശങ്കരപ്പിള്ള(54) ലോറിയിടിച്ച് മരിച്ചു.

സ്റേഷനുമുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് അപകടം സംഭവിച്ചത്.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ശക്തികുളങ്ങര ക്ഷേത്രത്തിലെ ഉത്സവഡ്യൂട്ടിയ്ക്ക് ശേഷം ചവറ സിഐ ഓഫീസില്‍ നിന്നും ക്വാര്‍ട്ടേസിലേയ്ക്ക് പോകാന്‍ ദേശീയ പാത മുറിച്ചുകടക്കുമ്പോഴാണ് അപകടം നടന്നത്.

അമിതവേഗത്തില്‍ വന്ന ലോറി ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്റേഷനില്‍ നിന്നും സഹപ്രവര്‍ത്തകരെത്തി ആശുപത്രിയിലെത്തച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റുമോര്‍ട്ടം നടത്തിയശേഷം ചവറ സ്റേഷനില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. സംസ്കാരം വൈകീട്ട് നടക്കും.

പ്രസന്ന കുമാരിയാണ് ഭാര്യ, ശിവസുതന്‍സ സൗമ്യ എന്നിവര്‍ മക്കളാണ്. സംഭവത്തില്‍ ചവറ പൊലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+