Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവേരി പ്രശ്നം: കേരളം സുപ്രിം കോടതിയെ സമീപിയ്ക്കും

തിരുവനന്തപുരം: കാവേരി നദിയില്‍ നിന്നും കേരളത്തിന് 30ടിഎംസി വെള്ളം മാത്രം അനുവദിച്ച കാവേരി ട്രീബ്യൂണല്‍ വിധിയ്ക്കെതിരെ കേരളം സുപ്രിം കോടതിയെ സമീപിയ്ക്കാനൊരുങ്ങുന്നു.

ഉത്തരവിന്റെ ഭാഗമായി നടപ്പാക്കേണ്ട കാര്യങ്ങളുടെ സംക്ഷിപ്ത രൂപം മാത്രമേ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചിട്ടുള്ളു. 1000പേജുള്ള വിധിയുടെ പൂര്‍ണ്ണരൂപം ലഭിച്ചശേഷമായിരിയ്ക്കും അനന്തര നടപടികള്‍ക്ക് അന്തിമ രൂപം നല്‍കുക.

കാവേരിയില്‍ നിന്നും 99ടിഎംസി ജലം ആവശ്യപ്പെട്ട സമയത്താണ് ട്രിബ്യൂണല്‍ കേരളത്തിന് 30 ടിഎംസി അനുവദിച്ചിരിക്കുസ്റത്. ട്രീബ്യൂണല്‍ വിധിയനുസരിച്ച് കേരളത്തിന് ലഭിയ്ക്കുന്ന ജലം എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്ന കാര്യവും ഇനി തീരുമാനിക്കേണ്ടതാണ്.

നിലവില്‍ കാവേരിയില്‍ നിന്നും കേരളത്തിന് ലഭിയ്ക്കുന്നത് കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതിയ്ക്കായി കബനി നദിയില്‍ നിന്നുള്ള അഞ്ച് ടിഎംസി ജലം മാത്രമാണ്.

ട്രിബ്യൂണല്‍ വിധിയ്ക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കാന്‍ നലവില്‍ വ്യവസ്ഥയില്ല. എന്നാല്‍ വിധി സംബന്ധിച്ച വിശദീകരണങ്ങള്‍ക്കും മറ്റുമായി സംസ്ഥാനങ്ങള്‍ക്ക് ട്രുബ്യൂണലിനെ സമീപിയ്ക്കാം. ഇപ്പോഴുണ്ടായ അന്തിമ വിധി തീര്‍പ്പിന് ശേഷം മുന്നുമാസം കഴിഞ്ഞാല്‍ ട്രീബ്യൂണല്‍ ഇല്ലാതാകുമെന്നാണ് വ്യവസ്ഥ.

ആദ്യഘട്ടമെന്ന നിലയില്‍ ട്രിബ്യൂണലിനെത്തന്നെ സമീപിച്ചശേഷം പിന്നീട് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് കേരളം ആലോചിയ്ക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+