Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റത്തിന് കാരണം ഭക്ഷ്യനയത്തില്‍ വരുത്തിയ മാറ്റം: ചെന്നിത്തല

കോഴിക്കോട്: ഇടതുസര്‍ക്കാര്‍ ഭക്ഷ്യനയത്തില്‍ മാറ്റംവരുത്തിയതുകൊണ്ടാണ് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുയായിരുന്നു അദ്ദേഹം.

വിലക്കയറ്റം തടയാനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഫലപ്രദമല്ല. 40 വര്‍ഷമായി കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഭക്ഷ്യനയം വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അട്ടിമറിച്ചു. ഊഹക്കച്ചവടക്കാര്‍ക്ക് പൊതുവിപണിയില്‍ വിലകൂട്ടാന്‍ സഹായകരമായ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്-ചെന്നിത്തല ആരോപിച്ചു.

വിലക്കയറ്റത്തിനെതിരെ ഈ മാസം 12 ന് തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ റോഡ് ഉപരോധിക്കും. 140 നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഉപരോധം നടത്തുക. എന്നിട്ടും സര്‍ക്കാര്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ രൂക്ഷമായ സമരപരിപാടികളുമായി രംഗത്തിറങ്ങും. വ്യാഴാഴ്ച തിരുവനന്തപുരം കെപിസിസി ഓഫീസില്‍ ചേരുന്ന തെരഞ്ഞെടുക്കപ്പെട്ട പുതിയ ഡിസിസി പ്രസിഡന്റുമാരുടെയും മറ്റ് ഭാരാവാഹികളുടെയും യോഗത്തില്‍ സര്‍ക്കാരിനെതിരെ ഭാവി സമരപരിപാടികള്‍ സ്വീകരിക്കും- അദ്ദേഹം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+