അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ ഭവനരഹിതര്‍ക്കും വീട് നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ 25.000മുതല്‍ 50,000വരെ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയും. മാര്‍ച്ച് അവസാനത്തോടെ 13ജില്ലകളിലും പട്ടയവിതരണം പൂര്‍ത്തിയാക്കും-മുഖ്യമന്ത്രി പറഞ്ഞു.
പേരൂര്‍ക്കട റവന്യൂവകുപ്പിന്റെ പട്ടയമേളയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മൂവായിരം ഏക്കര്‍ മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു.
മന്ത്രി എം. വിജയകുമാര്‍ ജില്ലാ പട്ടയവിതരോണോദ്ഘാടനം നിര്‍വ്വഹിച്ചു. മന്ത്രി സി. ദിവാകരന്‍ കൈവശരേഖയും മന്ത്രി എസ്. ശര്‍മ മത്സ്യത്തൊഴിലാളി കൈവശരേഖയും വിതരണം ചെയ്തു.












Click it and Unblock the Notifications