പൂമൂടല്‍ വിവാദം: അന്വേഷണത്തെക്കുറിച്ചറിയില്ലെന്ന് വി.എസ്
തിരുവനന്തപുരം: കാടാമ്പുഴ ക്ഷേത്രത്തിലെ പൂമൂടല്‍ വിവാദം ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിയ്ക്കുന്ന കാര്യം താനറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ ദൈവത്തില്‍ വിശ്വസിയ്ക്കുന്നതിലും ക്ഷേത്രത്തില്‍ പോകുന്നതിലും തെറ്റില്ല. മുമ്പ് ഇ.എം.എസിന്റെയും നായനാരുടെയും ഭാര്യമാര്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ പൂമൂടല്‍ വിവാദം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോളാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.












Click it and Unblock the Notifications