ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: നിര്‍ദ്ദിഷ്ട സ്മാര്‍ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തി.
ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ പറഞ്ഞു. വളരെ ചുരുങ്ങിയ സമയം മാത്രമാണ് ചര്‍ച്ച നടന്നത്.
പദ്ധതിയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ ബുധനാഴ്ചതന്നെ ഉണ്ടായേയ്ക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.
ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പ്രിതിനിധീകരിച്ച് സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല, ദീപക് പത്മനാഭന്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചീഫ് സെക്രട്ടറി ലിസി ജേക്കബ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ബാലഗോപാല്‍ എന്നിവര്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു. വ്യവസായിയായ എം.കെ യൂസഫലിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ബുധനാഴ്ച വൈകീട്ട് പദ്ധതി സംബന്ധിച്ച സെക്രട്ടറിതല ചര്‍ച്ച നടക്കും.












Click it and Unblock the Notifications