കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബോംബ് കണ്ടെത്തിയ സംഭവം അന്വേഷിയ്ക്കാന്‍ പ്രത്യേക സംഘം
കോഴിക്കോട്: മാറാട്ടുനിന്നും സ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.
സിറ്റി പൊലീസ് അഡ്മിനിസ്ട്രേഷന് അസിസ്റന്റ് കമ്മിഷണര്‍ ടി.കെ രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്യായ് അറിയിച്ചു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി പ്രഭാകരന്, മാറാട് എസ്ഐ റോയ് എന്നിവരും രണ്ട് കോണ്‍സ്റബിള്‍മാരും ഉള്‍പ്പെട്ടതാണ് സ്ക്വാഡ്.
ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച പൊലീസും ബോംബ് സ്ക്വാഡും മാറാട്ട് വന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തിങ്കളാഴ്ച കണ്ടുകിട്ടിയ അഞ്ച് സ്റീല്‍ ബോബുകളും പെരുമണ്ണയിലെ കരിങ്കല്‍ ക്വാറിയില്‍വെച്ച് പൊലീസ് നിര്‍വ്വീര്യമാക്കിയിട്ടുണ്ട്.
Comments
Story first published: Wednesday, February 7, 2007, 5:30 [IST]