എയര്‍ഷോയ്ക്കിടെ പരിശീലന വിമാനം തകര്‍ന്നുവീണു
ബാംഗ്ലൂര്‍: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) പരിശീലന വിമാനം ബാംഗ്ലൂരിലെ എയര്‍ ഷോയ്ക്കിടെ റണ്‍വേയില്‍ തകര്‍ന്നുവീണു.
യെലഹങ്കയില്‍ നടന്ന എയര്‍ഷോയ്ക്കിടെ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ തെന്നിവീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പൈലറ്റിനെ കോക്പിറ്റില്‍ നിന്നും പുറത്തെടുത്തു.
ടേക്ക് ഒഫ് ചെയ്യുമ്പോള്‍ ഇന്റര്‍മീഡിയറ്റ് ജെറ്റ് ട്രെയിനറിന്റെ ഒരു ടയര്‍ തകര്‍ന്നിരുന്നുവെന്നാണ് പ്രാഥമികവിവരമെന്ന് വ്യോമസേനാ, എച്ച്എഎല്‍ വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് എയര്‍ഷോയിലെ വ്യോമപ്രകടനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയും റണ്‍വേ കുറച്ചുനേരത്തേക്ക് അടച്ചിടുകയും ചെയ്തു.
ഒരാഴ്ചയ്ക്കിടെ എച്ച്എഎല്‍ വിമാനം അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.












Click it and Unblock the Notifications