താക്കറെയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു
മുംബൈ: കഴിഞ്ഞ വര്‍ഷം നടന്ന ശിവസേനാ വാര്‍ഷിക സമ്മേളനത്തിനിടെ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മുംബൈ കോടതി ബാല്‍ താക്കറെയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു.
മാര്‍ച്ച് 28ന് കോടതിയില്‍ ഹാജരാകാനാണ് താക്കറെയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യമെടുക്കാവുന്ന വാറന്റാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്‍സിപി പ്രവര്‍ത്തകനായ മുന്ന ത്രിപാഠിയാണ് താക്കറെയ്ക്കെതിരെ പരാതി നല്‍കിയത്. മതത്തിന്റെയും വര്‍ഗത്തിന്റെയും ഭാഷയുടെയും പേരില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ പ്രേരകമായ തരത്തില്‍ താക്കറെ പ്രസംഗിച്ചുവെന്നാണ് പരാതി.












Click it and Unblock the Notifications