ഭരത്ഭൂഷണോട് വിശദീകരണം ചോദിക്കും
തിരുവനന്തപുരം: മന്ത്രി ജി.സുധാകരനെതിരെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരില്‍ ദേവസ്വം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണോട് വിശദീകരണം ചോദിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍വീസിലേക്കു പോയ ഭരത്ഭൂഷണോട് എങ്ങനെയാണ് വിശദീകരണം ചോദിക്കുകയെന്ന ചോദ്യത്തിന് കേന്ദ്രസര്‍വീസിലാണെങ്കിലും ചോദിക്കേണ്ടതു പോലെ ചോദിച്ചു കൊള്ളാമെന്നും ചീഫ് സെക്രട്ടറി അതുസംബന്ധിച്ച നടപടികള്‍ കൈകൊള്ളുമെന്നും വി.എസ് പറഞ്ഞു.
ദേവസ്വം ബോര്‍ഡിലെ അഴിമതി സംബന്ധിച്ച മന്ത്രി ജി.സുധാകരന്‍ പൂഴ്ത്തിവച്ചെന്നും അഴിമതിക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചെന്നുമാണ് ഭരത്ഭൂഷണ്‍ ആരോപിച്ചത്.












Click it and Unblock the Notifications