ശരണ്യക്ക് ഡിവൈഎഫ്ഐ ഭൂമി നല്‍കും
കല്പറ്റ: ഈയിടെ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രതിഭ തെളിയിച്ച കല്പറ്റ എസ്കെഎംജെ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥി എം.ശരണ്യക്ക് ഡിവൈഎഫ്ഐ അഞ്ച് സെന്റ് ഭൂമി നല്‍കും.
ശരണ്യയുടെ കുടുംബം താമസിക്കുന്ന വൈതിരിക്ക് സമീപം പൊഴുതിനയില്‍ ഇതിനായി ഡിവൈഎഫ്ഐ സ്ഥലം വാങ്ങിക്കഴിഞ്ഞു. അഞ്ച് സെന്റ് ഭൂമി ഈ മാസം തന്നെ ശരണ്യക്ക് കൈമാറുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം.മധു പറഞ്ഞു.
കലോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ചെലവ് വഹിക്കുന്നതിന് ശരണ്യയുടെ അച്ഛനമ്മമാര്‍ തങ്ങളുടെ വീട് നേരത്തെ വിറ്റിരുന്നു.
ശരണ്യക്ക് വീട് വച്ചുനല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി കലോത്സവവേദിയില്‍ വച്ച് വാഗ്ദാനം ചെയ്തിരുന്നു












Click it and Unblock the Notifications