എന്‍ഡോസള്‍ഫാന്‍: വാഗ്ദാനം നടപ്പായില്ല
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആറ് മാസം മുമ്പ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വാഗ്ദാനം ചെയ്ത സഹായം യാഥാര്‍ത്ഥ്യമായില്ല.
2006 ആസസ്ത് 11ന് എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന135 കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം മുഖ്യമന്ത്രി വിതരണം ചെയ്തിരുന്നു. അതിനു പുറമെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി 50 ലക്ഷത്തിന്റെ സഹായം കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത ഈ സഹായം ഇതുവരെ നല്‍കിയിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി ജില്ലാ പഞ്ചായത്ത് എട്ട് കോടി രൂപയുടെ ഒരു പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ 638 വീടുകളുടെ വൈദ്യുതീകരണം, എട്ട് ഗ്രാമപഞ്ചായത്തുകളിലെ 290 കുടുംബങ്ങള്‍ക്കായി വീട് നിര്‍മാണം, ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി, തുടര്‍ന്നുള്ള ചികിത്സക്കുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഈ പദ്ധതി.
മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത 50 ലക്ഷം രൂപ അനുവദിച്ചു കിട്ടിയാല്‍ പുരനരധിവാസ പദ്ധതിക്ക് തുടക്കമിടുകയെങ്കിലും ചെയ്യാം. എന്നാല്‍ ഇതുവരെ ധനകാര്യ വകുപ്പ് ഈ പണം അനുവദിച്ചിട്ടില്ല.












Click it and Unblock the Notifications