കോടതിയില്‍ നേരിട്ട് ഹാജരാവും: പാലൊളി
തിരുവനന്തപുരം: ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള പ്രസ്താവനയൊന്നും താന്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.
ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്തയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് മാത്രമാണ് കോഴിക്കോട്ടെ പ്രസംഗത്തില്‍ താന്‍ ഉദ്ദേശിച്ചത്. മറ്റെല്ലാം വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications