മന്ത്രി പാലൊളി രാജിവയ്ക്കണം: ആര്യാടന്‍
തിരുവനന്തപുരം: കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി പാലൊളി മുഹമ്മദ്കുട്ടി രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയെ ചോദ്യം ചെയ്യാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഹൈക്കോടതിയുടെ നടപടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന നടപടിയില്‍ നിന്ന് സിപിഎം പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications