പൂമൂടല്‍: സിഐടിയു നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍
മലപ്പുറം: കാടാമ്പുഴ ക്ഷേത്രത്തില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ പൂമൂടല്‍ വഴിപാട് നടത്തിയെന്ന വിവാദം കൊഴുക്കവെ, ഇതേചൊല്ലി സിഐടിയുവിലെ രണ്ട് നേതാക്കള്‍ക്കെതിരെ നടപടി. കാടാമ്പുഴ ക്ഷേത്രത്തിലെ പൂമൂടല്‍ നടത്തിയ വിഐപികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചതിന്റെ പേരിലാണ് രണ്ട് സിഐടിയു നേതാക്കളെ സസ്പെന്റ് ചെയ്തത്.
സിഐടിയുവിന്റെ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഏലങ്കുളം എം.കൃഷ്ണഭട്ട്, സി.അനില്‍കുമാര്‍ എന്നീ നേതാക്കള്‍ക്കെതിരെയാണ് സസ്പെന്‍ഷന്‍ നടപടി.
ഇവര്‍ രണ്ടു പേരും പൂമൂടല്‍ നടത്തിയതിന്റെ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ശേഖരിച്ചുവെന്നാണ് ആരോപണം












Click it and Unblock the Notifications