അവശ്യ സാധനവിലയില്‍ മാറ്റമില്ല
തിരുവനന്തപുരം: വ്യാപാരികളുമായി ചര്‍ച്ച നടത്തിയതിനു ശേഷം അവശ്യ സാധന വില ബുധനാഴ്ച മുതല്‍ അഞ്ച് ശതമാനം കുറയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കായി. സംസ്ഥാനത്തൊരിടത്തും സാധനങ്ങളുടെ കൂടിയ വിലയില്‍ മാറ്റമുണ്ടായില്ല. ചില സാധനങ്ങള്‍ക്ക് വില കൂടുകയും ചെയ്തു.
ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വിലയിലും മാറ്റമില്ല. ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില കുറയ്ക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയവര്‍ക്ക് തങ്ങളുമായി ഹോട്ടല്‍സ് ആന്റ് റസ്റോറന്റ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടിയ വിലക്ക് വാങ്ങിയ സാധനങ്ങള്‍ എങ്ങനെ കുറഞ്ഞ വിലക്ക് നല്‍കാനാവുമെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. ഇതോടെ വേണ്ടത്ര ആലോചനകള്‍ നടത്താതെയാണ് അവശ്യ സാധന വില ബുധനാഴ്ച മുതല്‍ അഞ്ച് ശതമാനം കുറയ്ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സര്‍ക്കാരിന് ഉറപ്പുനല്‍കിയതെന്ന് വ്യക്തമായി.
അതേ സമയം വിലക്കുറവ് വരുത്താന്‍ രണ്ടാഴ്ച സമയമെടുക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. അടുത്ത തവണ സാധനങ്ങള്‍ മൊത്തമായി കുറഞ്ഞ വിലയ്ക്കെടുക്കുമ്പോള്‍ മാത്രമേ പ്രഖ്യാപനം നടപ്പില്‍ വരുത്താന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഓരോ സാധനത്തിനും വില കുറയ്ക്കാന്‍ സമ്മതിച്ചിട്ടില്ലെന്നും സമിതി വ്യക്തമാക്കി.












Click it and Unblock the Notifications