Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി: അന്തിമധാരണ രണ്ടാഴ്ചയ്ക്കകം

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച അന്തിമചര്‍ച്ച രണ്ടാഴ്ചയ്ക്കകം നടക്കുമെന്ന് ചീഫ് സെക്രട്ടറി ലിസി ജേക്കബ് അറിയിച്ചു. അടുത്ത ചര്‍ച്ചയോടെ അഭിപ്രായ സമന്വയത്തിലെത്തുമെന്ന് ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല വ്യക്തമാക്കി.

സ്മാര്‍ട്ട് സിറ്റി കരാര്‍ സംബന്ധിച്ച് ധാരണയായെന്നും നിയമപരമായ കാര്യങ്ങളില്‍ മാത്രമാണ് ചര്‍ച്ചയെന്നും മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

ബുധനാഴ്ച നടന്ന ചര്‍ച്ച വിജയപ്രദമായിരുന്നുവെന്ന് ലിസി ജേക്കബ് പറഞ്ഞു. മിക്ക കാര്യങ്ങളിലും ധാരണയായിട്ടുണ്ട്. ചില ചെറിയ കാര്യങ്ങളില്‍ മാത്രമാണ് ഇനി ധാരണയാകാനുള്ളത്. ഇനി ചര്‍ച്ചക്കായി കേരള സംഘം ദുബായിലേക്ക് പോകും.

സര്‍ക്കാരിന് 16 ശതമാനം ഓഹരി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. 26 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച് അടുത്ത ഘട്ടത്തില്‍ ചര്‍ച്ച ചെയ്യും. ഭൂമിവില സംബന്ധിച്ച് ധാരണയായില്ല.

കേരളത്തില്‍ ഐടി അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പങ്കാളിത്തമുള്ള കമ്പനിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ നടത്തിയ ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+