Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി പദ്ധതി: ടീകോം പിന്‍മാറുന്നു?

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ടീകോം കമ്പനിയുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടേക്കുമെന്ന് സൂചന.

ബുധനാഴ്ച നടന്ന ചര്‍ച്ച കഴിഞ്ഞ് ദുബായില്‍ തിരിച്ചെത്തിയ ടീകോം സംഘം കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്ക് വച്ചതിനു ശേഷമാണ് പദ്ധതിയില്‍ നിന്നും പിന്മാറുന്നുവെന്ന സൂചന നല്‍കിയത്. തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടീകോം പ്രതിനിധി സംഘം ദുബായില്‍ തിരിച്ചെത്തിയത്.

നേരത്തെ ധാരണയായ കാര്യങ്ങളില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുകയായിരുന്നുവെന്നാണ് ടീകോം കമ്പനിയുടെ പരാതി. കേരള സര്‍ക്കാര്‍ മുന്നോട്ട് വച്ച പുതിയ നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും കമ്പനി പറയുന്നു.

ഓഹരി പങ്കുവയ്ക്കല്‍, സ്മാര്‍ട്ട് സിറ്റിയുടെ ചെയര്‍മാന്‍ പദവി, ഭൂമിവില തുടങ്ങിയ കാര്യങ്ങളിലാണ് ടീകോമിന് വിയോജിപ്പുള്ളത്. കേരളത്തിന് ചെയര്‍മാന്‍ പദവി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ചര്‍ച്ചയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച രണ്ട് ഉദ്യോഗസ്ഥര്‍ പദ്ധതി നടപ്പിലാകരുതെന്ന നിലപാടുമായാണ് എത്തിയതെന്നാണ് ടീകോമിന്റെ പരാതി.

കേരളത്തിലേക്ക് ഇനി ഇക്കാര്യത്തിനായി ചര്‍ച്ചക്ക് പോകില്ലെന്നും താത്പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ദുബായിലേക്ക് ചര്‍ച്ചക്ക് വരട്ടേയെന്നുമുള്ള നിലപാടിലാണ് ടീകോമെന്ന് അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+