വെള്ളമൂറ്റ് തടയാന്‍ നിയമ ഭേദഗതി: മന്ത്രി
കൊച്ചി: അനധികൃതമായി വെള്ളം ഊറ്റിയെടുക്കുന്നവര്‍ക്ക് തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന വിധത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു.
വാണിജ്യ ഉപഭോക്താക്കളുടെ വെള്ളക്കരം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാവേരി ട്രിബ്യൂണലിന്റെ വിധിക്കെതിരെയുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications