കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് മുമ്പ് സ്ഫോടനം

  • By Staff
Google Oneindia Malayalam News

ഗുവാഹതി: മുപ്പത്തിമൂന്നാമത് ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് കഷ്ടിച്ച് ഒരു മണിക്കൂര്‍ മുമ്പ് ഗുവാഹതിക്ക് സമീപമുള്ള കാമാഖ്യ റെയില്‍വേ സ്റേഷനില്‍ സ്ഫോടനം നടന്നു.

ദേശീയ ഗെയിംസ് വേദിക്ക് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കാമാഖ്യ റെയില്‍വേ സ്റേഷനിലാണ് വെള്ളിയാഴ്ച സ്ഫോടനം നടന്നത്. ഗെയിംസിനായി കായികതാരങ്ങള്‍ വന്നിറങ്ങുന്ന സ്റേഷനാണിത്.

ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീവണ്ടി ഗതാഗതത്തെയും സ്ഫോടനം ബാധിച്ചിട്ടില്ല.

കാമാഖ്യ റെയില്‍വേ സ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ബുധനാഴ്ച ഉള്‍ഫ തലവന്‍ പരേഷ് ബറുവയാണെന്ന് അവകാശപ്പെട്ട് ഫോണ്‍ ചെയ്ത ഒരാള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഗെയിംസ് ബഹിഷ്കരിക്കണമെന്ന ആഹ്വാനം പിന്‍വലിച്ച നിലക്ക് സ്ഫോടനങ്ങള്‍ നടന്നാല്‍ അതിന് ഉള്‍ഫ ഉത്തരവാദിയല്ലെന്നും അയാള്‍ പറഞ്ഞിരുന്നു. ഇതുേടര്‍ന്ന് കാമാഖ്യ സ്റേഷനും ബാരാലുമുഖ് സ്റേഷനുമിടയിലുളള ആറ് കിലോമീറ്റര്‍ റെയില്‍ ട്രാക്ക് കുഴിച്ചുനോക്കിയെങ്കിലും ബോംബുകള്‍ കണ്ടെത്താനായില്ല.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയാണ് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X