Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഡികള്‍ വാടകയ്ക്ക് നല്‍കുന്നത് നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സിഡികളും കാസെറ്റുകളും വാടകയ്ക്ക് കൊടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് പൊലീസ് ഉത്തരവിറക്കി.

പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് സിഡികളും കാസെറ്റുകളും വാടകയ്ക്ക് കൊടുക്കുന്നത് നിരോധിച്ചുകൊണ്ട് ഐ.ജി ഉത്തരവിറക്കിയത്. ആന്റി പൈറസി നോഡല്‍ ഓഫീസര്‍ ഋഷിരാജ് സിംഗാണ് ഈ ഉത്തരവിറക്കിയത്. ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വീഡിയോ ലൈബ്രറികള്‍ പൂട്ടിത്തുടങ്ങി.

സിഡികളും കാസെറ്റുകളും പത്ത് രൂപ മുതല്‍ 20 രൂപ വരെ വാടകയ്ക്ക് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് വീഡിയോ ലൈബ്രറികള്‍ ചെയ്ത് കൊണ്ടിരുന്നത്. അത് വേണ്ടെന്ന് പൊലീസ് ഉത്തരവായതയോടെ പതിനായിരക്കണക്കിന് വീഡിയോ ലൈബ്രറികള്‍ പൂട്ടിത്തുടങ്ങി.

അതേ സമയം സിഡികളും ഡിവിഡികളും കുറഞ്ഞ വിലക്ക് വില്‍ക്കുന്ന അന്താരാഷ്ട്ര സിഡി നിര്‍മാണ കമ്പനിയായ നോസല്‍ബെയര്‍ സിഡി വില്പനയക്കായി പൂട്ടിത്തുടങ്ങിയ വീഡിയോ ലൈബ്രറികളെ സമീപിക്കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+